New Update
വിവാഹവേദിയില്‍ തകർപ്പൻ നൃത്തച്ചുവടുകളുമായി രംഗത്തെത്തുന്ന നവദമ്പതികള്‍ ഇന്ന് സ്ഥിര കാഴ്ചയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ നവദമ്പതികളോടൊപ്പം താരമായ ഒരാള്‍ കൂടിയുണ്ട്. മറ്റാരുമല്ല, ഒരു നായയാണ് ആ താരം.
Advertisment
വിവാഹ വേദിയില്‍ വളര്‍ത്തുനായയുമൊത്ത് നൃത്തം ചെയ്യുന്ന നവദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വിവാഹദിനത്തില്‍ നൃത്തം ചെയ്യുന്ന നവദമ്പതികളുടെ അടുത്തേയ്ക്ക് വളര്‍ത്തുനായ മെല്ലേ പോവുകയായിരുന്നു. ശേഷം ഒറ്റ ചാട്ടത്തില്‍ നവദമ്പതികളുടെ കൈകളില്‍ പിടിച്ചു. തുടര്‍ന്ന് നവദമ്പതികളോടൊപ്പം മനോഹരമായ ഒരു നൃത്തവും ചെയ്തു.
Hey, don’t forget me. ?❤️ pic.twitter.com/UUPbiF7DYf
— Fred Schultz (@fred035schultz) May 27, 2021