മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ 1.5 ദശലക്ഷം പേരെ വിജയകരമായി പരിശീലിപ്പിച്ചിരിക്കുന്നു

Wednesday, March 17, 2021

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സംഘടിത ഡ്രൈവിംഗ് പരിശീലന സ്‌കൂളായ മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ 1.5 ദശലക്ഷത്തിലധികം അപേക്ഷകര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലനം നല്‍കിക്കഴിഞ്ഞിരിക്കുന്നു.

ഇന്തയിലെ നിരത്തുകള്‍ സുരക്ഷിതമാക്കുകയെന്ന കാതലായ ലക്ഷ്യവുമായാണ് എംഎസ്ഡിഎസ് രൂപീകരിക്കപ്പെട്ടത്, ഇത് മികച്ച ഡ്രൈംവിംഗ് പരിശീലനത്തിലെ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡുകള്‍ അവതരിപ്പിച്ചു. സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ട്രെയിനിംഗ് സിമുലേറ്റേര്‍സ്, ശ്രദ്ധാപൂര്‍വ്വം ഡിസൈന്‍ ചെയ്ത പ്രാക്ടിക്കലും തിയറിറ്റിക്കലുമായ കോഴ്‌സുകള്‍ എന്നിവയുള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് ട്രെയിനിംഗ് മെത്തഡോളജിയിലൂടെ എംഎസ്ഡിഎസ് തുടര്‍ച്ചയായി ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

‘പൗരന്‍മാര്‍ക്ക് ബെസ്റ്റ്-ഇന്‍-ക്ലാസ് ഡ്രൈവിംഗ് പരിശീലനം നല്‍കുകയെന്ന ലക്ഷ്യവുമായാണ് മാരുതി സുസുകി ഡ്രൈവിംഗ് സ്‌കൂള്‍ (എംഎസ്ഡിഎസ്) രൂപംകൊണ്ടത്. അത് 238 നഗരങ്ങളിലായി 492 പരിശീലനകേന്ദ്രങ്ങളുമായി ഇന്ത്യയിലെ മുനിര പ്രൊഫഷണല്‍ ഡ്രൈവിംഗ് പരിശീലന ചെയിനായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

എംഎസ്ഡിഎസ് നെറ്റ്‌വര്‍ക്കിന് ഏതാണ്ട് 1400 സര്‍ട്ടിഫൈഡും പരിശീലനം നേടിയതുമായ വിദഗ്ധരായ ട്രെയിനര്‍മാരാണുള്ളത്. ഓരോ അപേക്ഷകരിലും സുരക്ഷിതവും ഉത്തരവാദിത്തവുമുള്ള റോഡ് സ്വഭാവങ്ങള്‍ പകര്‍ന്നുനല്‍കുന്നതോടൊപ്പം വാഹനങ്ങളുടെ അടിസ്ഥാന മെയിന്റനന്‍സും എമര്‍ജന്‍സി ഹാന്‍ഡിലിംഗ് ടെക്‌നിക്കുകളുമുള്‍പ്പെടെ 360* വിജ്ഞാനവുംകൂടി നല്‍കുന്നതിലാണ് എംഎസ്ഡിഎസ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എംഎസ്ഡിഎസിലൂടെ ഞങ്ങള്‍ 1.5 ദശലക്ഷത്തിലധികം അപേക്ഷകര്‍ക്ക് സുരക്ഷിതമായ ഡ്രൈവിംഗില്‍ പരിശീലനം നല്‍കിക്കഴിഞ്ഞ വിവരം പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ശാസ്ത്രീയവും സങ്കേതികവുമായ ഡ്രൈവിംഗ് പരിഞ്ജാനം നല്‍കുന്നതിലുള്ള പ്രതിബദ്ധതകൂടിയാണ് ഈ നാഴികക്കല്ലിലൂടെ വ്യക്തമാക്കപ്പെടുന്നത്.’

നാഴികക്കല്ലിനെക്കുറിച്ച് സംസാരിക്കവെ ശശാങ്ക് ശ്രീവാസ്തവ, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്), മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞു.
വിദഗ്ദ്ധര്‍ നല്‍കുന്ന ഓണ്‍-റോഡ് ഡ്രൈവിംഗ് സാഹചര്യങ്ങളും ക്ലാസ് റൂമ് ട്രെയിനിംഗും ഉള്‍പ്പെടുന്ന ഹൈബ്രിഡ് കരിക്കുലത്തിലൂടെ മികച്ച പരിശീലനമാണ് എംഎസ്ഡിഎസ് നല്‍കിവരുന്നത്.

ഈ വിദഗ്ദ്ധര്‍ പരിശിലനാര്‍ത്ഥികളെ റോഡിലെ പെരുമാറ്റം, പ്രതിരോധാത്മക ഡ്രൈവിംഗ്, നല്ല ശമരിയാക്കരന്‍ നിയമം, ട്രാഫിക് റൂളുകളും റെഗുലേഷനുകളും തുടങ്ങിയവ പഠിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നു. ഓരോ അപേക്ഷകരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിഗതമായി പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നവയാണ് എംഎസ്ഡിഎസ് കോഴ്‌സുകള്‍.

202ല്‍ എംഎസ്ഡിഎസ് കൂടുതല്‍ ഓണ്‍-റോഡ് പരിശീലനം ആവശ്യമുള്ള അപേക്ഷകര്‍ക്കായുള്ള പ്രത്യേകം ക്രമീകരിച്ച പുതിയ കോഴ്‌സ് അവതരിപ്പിച്ചു. പ്രാരംഭകര്‍ക്കും യുവ പഠിതാക്കള്‍ക്കുമുള്ള മറ്റ് പല പ്രോഗ്രാമുകളും കൂടാതെ എംഎസ്ഡിഎസ് വിവിധ കോര്‍പ്പറേറ്റുകള്‍, ഫ്‌ളീറ്റ് ഉടമകള്‍ എന്നിവരുമായി കൈകോര്‍ത്ത് അവരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസൃതമായ പ്രോഗ്രാമുകള്‍ നടത്തിവരുന്നു.

ലൈസന്‍സ് അസിസ്റ്റന്‍സ്, സ്വന്തം കാറിലുള്ള അസിസ്റ്റന്‍സ് തുടങ്ങിയ മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങളും അപേക്ഷകര്‍ക്കായി നല്‍കിവരുന്നു.
ഡിജിറ്റൈഷനിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ടെക്-സാവി ഉപഭോക്താക്കള്‍ക്ക് വൈവിധ്യപൂര്‍വ്വമായ അനുഭവം നല്‍കുന്നതിനായി എംഎസ്ഡിഎസി നുവേണ്ടി മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മൊബൈല്‍ അപ്പും വെബ്‌സൈറ്റും അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ ആപ്പിലും വെബ്‌സൈറ്റിലും പുതിയ ഡിജിറ്റല്‍ കണ്ടന്റ് നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകരാനുസരണം തിയറി ക്ലാസുകള്‍ അവരവരുടെ വീട്ടില്‍ വച്ച് പഠിക്കുന്നതിനുള്ള സൗകര്യം കൂടി ഒരുക്കാന്‍ എംഎസ്ഡിഎസ് ലക്ഷ്യമിടുന്നു.
റോഡപകടങ്ങള്‍ കുറക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആര്‍ടിഒ, ട്രാഫിക് പോലീസ്, വിവിധ എന്‍.ജി.ഒകമ്, സ്വയം സഹകരണ സംഘങ്ങള്‍ എന്നിവരുമായി എംഎസ്ഡിഎസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

×