മാരുതി സുസുക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി തങ്ങളുടെ കാര്‍ നിരയില്‍ മികച്ച ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു.
/sathyam/media/post_attachments/A55hUpy55093wJFtcLdu.jpg)
ഈ വര്‍ഷം ആദ്യമാണ് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലഘടത്തില്‍ പോലും മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ മാരുതി ഇഗ്‌നിസിനായി 'X10' എന്ന് വിളിക്കുന്ന പുതിയ ആക്സസറീസ് പാക്കേജ് അവതരിപ്പിച്ചു. പ്രാരംഭ പതിപ്പായ ഇഗ്‌നിസിന്റെ 'സിഗ്മ' വകഭേദത്തിലാണ് X10 പാക്കേജ് ലഭ്യമാകുന്നത്.
ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മഡ് ഫ്‌ലാപ്പുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, വീല്‍ കവറുകള്‍, വശങ്ങള്‍ക്ക് ക്രോം മോള്‍ഡിംഗ്, ഫോഗ് ലാമ്പുകള്‍, പാര്‍സല്‍ ട്രേ എന്നിവ പോലുള്ള നിരവധി സവിശേഷതകള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു.
35,321 രൂപയാണ് ഈ ആക്സസറീസ് പാക്കേജിന്റെ വില. അതേസമയം ഉപഭോക്താക്കള്‍ ഒന്നിച്ചുവാങ്ങിയാല്‍ 29,990 രൂപയ്ക്ക് ലഭിക്കും. ഏകദേശം 5,331 രൂപയോളം ഉപഭോക്താവിന് കിഴിവ് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.