പ്രകാശ് നായര്‍ മേലില
Updated On
New Update
ബ്രിട്ടനിൽ പൊതുസ്ഥലങ്ങളിലെല്ലാം മാസ്ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. മാസ്ക്ക് ധരിക്കാത്തവർ 100 പൗണ്ട് ( ഏകദേശം 9500 ഇന്ത്യൻ രൂപ ) പിഴയൊടുക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
Advertisment
ഇതിൽ പ്രതിഷേധിച്ചാകണം ഒരു യുവാവ് വെള്ളിയാഴ്ച ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ മുഖത്തു മാസ്ക്ക് ധരിക്കാതെ തൻ്റെ ജനനേന്ദ്രിയത്തിൽ മാസ്ക്ക് ധരിച്ചുകൊണ്ട് നഗ്നനായി പലവട്ടം ആളുകൾക്കിടയിലൂടെ നടന്ന് തൻ്റെ വിരോധം പ്രകടിപ്പിച്ചത്.
പലർക്കും ഇത് കൗതുകമായി തോന്നി. ചിലർ അയാളെ വിളിച്ചുനിർത്തി സെൽഫിയെടുക്കാനും മറന്നില്ല. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഏതായാലും പോലീസ് അപ്പോൾ സ്ഥലത്തില്ലായിരുന്നു.