ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ബിബിസിയുടെ റിപ്പോര്‍ട്ട്. 2700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/post_attachments/rXBSzHEy9QvXC0DZqftm.jpg)
വന്‍ സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങളാണ് നിലംപരിശായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിക്കേറ്റ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തുറമുഖത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലബനന്റെ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് ഏറെ ശ്രദ്ധേയം.
What a massive explosion!!
— Nawaf (@ikern9) August 4, 2020
Our hearts and prayers with #Beirut
GOD bless Lebanon ????❤️#بيروتpic.twitter.com/222LVa0DQj
ഭൂമിക്കുലുക്കം പോലെ കേട്ടെന്ന് പ്രദേശവാസികള്‍
ലെബനനെ നടുക്കിയ ഇരട്ട സ്‌ഫോടനം ഭൂമിക്കുലുക്കം പോലെ അനുഭവപ്പെട്ടെന്ന് നഗരവാസികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം അകലെ വരെ സ്‌ഫോടനശബ്ദം കേട്ടു. കനത്ത നാശനഷ്ടമുണ്ടായതായി മന്ത്രി ഹമദ് ഹസന്‍ പറഞ്ഞു.
ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ ശ്രദ്ധിക്കാന്‍
ബെയ്‌റൂട്ടിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പുറത്തുവിട്ടു.
/sathyam/media/post_attachments/79k67S4cV0m0CUhtmXvq.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us