മാസ്റ്റര്‍ ആദ്യ ഷോയ്ക്ക് എത്തി കീര്‍ത്തി സുരേഷും

ഫിലിം ഡസ്ക്
Wednesday, January 13, 2021

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിപ്പോള്‍ തന്നെ ദളപതി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് ലഭിച്ചു.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് പകുതി സീറ്റുകളില്‍ മാത്രമാണ് തിയ്യേറ്ററുകളില്‍ പ്രവേശനം. മാസ്റ്റര്‍ കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. അതേസമയം മാസ്റ്റര്‍ ആദ്യ ഷോ കാണാന്‍ നടി കീര്‍ത്തി സുരേഷും തിയ്യേറ്ററില്‍ എത്തിയിരുന്നു.

പൊങ്കലിന് മാസ്റ്റര്‍ റിലീസ് ചെയ്ത സന്തോഷം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തിയ്യേററില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു കീര്‍ത്തി സുരേഷ് എത്തിയത്. ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്ന ശേഷം തിയ്യേറ്ററില്‍ തിരിച്ചെത്തുന്നത് എത്രമാത്രം ആവേശഭരിതമാണെന്ന് വിവരിക്കാന്‍ പോലും കഴിയില്ല. ഇതിലും മികച്ചത് എന്താണ്.

ഇത് അതിനുളളതാണ് മാസ്റ്റര്‍ എന്നാണ് കീര്‍ത്തി സുരേഷ് കുറിച്ചത്. അതേസമയം വിജയ്‌ക്കൊപ്പം മുന്‍പ് സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ നായികയായി കീര്‍ത്തി അഭിനയിച്ചിരുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ദളപതി വിജയ്‌ക്കൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് മാസ്റ്റര്‍.

×