‘അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍’; അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ

ഫിലിം ഡസ്ക്
Sunday, September 27, 2020

അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആശംസ കുറിച്ചത്.  അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്‍ത വാൾ ഡെക്കറിന്റെ ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ ആശംസ. ‘അമ്മയ്ക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍’ എന്നാണ് താരം കുറിച്ചത്.

മാതാ അമൃതാനന്ദമയിയുടെ 67ാം പിറന്നാളാണ് ഇന്ന്. മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും താരം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.

അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്. മാര്‍ച്ച് അഞ്ചിന് ശേഷം ഇതുവരെ ആരും അമൃതാനന്ദമയീ മഠത്തിൽ പ്രവേശനം നടത്തിയിട്ടില്ല.

×