Advertisment

വേലിതന്നെ വിളവുതിന്നുന്ന നാട് ! മത്തായിയെ കൊന്നത് വനപാലകർ തന്നെയയെന്നുറപ്പിച്ചു കുടുംബം.

New Update

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പത്തനംതിട്ട ,ചിറ്റാർ കുടപ്പന പടിഞ്ഞാറേ വീട്ടിൽ പി.പി മത്തായി യെ (പൊന്നു) വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂർ കഴിഞ്ഞ്,ഏകദേശം ഏഴുമണിയോടുകൂടി അദ്ദേഹത്തിൻ്റെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയമുന മുഴുവൻ വനപാലക്കാരിലേക്കാണ് നീങ്ങുന്നത്.

Advertisment

publive-image

കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് വനപാലകരുടെ ഉത്തരവാദിത്വമാണെ ന്നിരിക്കേ അയാൾ ഓടി കിണറ്റിൽ വീണെന്ന വാദം നിലനിൽക്കുന്നതല്ല. ഷീറ്റുകൊണ്ടു മൂടിയ കിണറ്റിൽ അത് മാറ്റാതെ ആർക്കും ചാടാനാകില്ല എന്നതാണ് വസ്തുത.

കാട്ടിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറ തകർത്തെന്നും ഫാമിലെ മാലിന്യങ്ങൾ വനത്തിൽ തള്ളുന്നുവെന്നും പറഞ്ഞാണ് മത്തായിയെ അവർ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന 80 വയസ്സിലധികം പ്രായമുള്ള മത്തായിയുടെ അമ്മയെ പോലീസ് പിടിച്ചുതള്ളിയിട്ടതായും പരാതിയുണ്ട്.

മത്തായി ആത്മഹത്യ ചെയ്തതാണെന്ന വനംവകുപ്പിന്റെ വാദം കുടുംബം പൂർണ്ണമായും തള്ളിക്കളയുന്നു. സ്വന്തമായി തൊഴിൽചെയ്തു മാന്യമായ നിലയിൽ ജീവിക്കുന്ന മത്തായി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ഷീബയും മത്തായിയെ വനപാലകർ കൊലപ്പെടുത്തിയതാണെന്ന ആരോപണം സഹോദരനും ഉന്നയിക്കുന്നു.

ചിറ്റാർ ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള 8 അംഗ ഫോറസ്റ്റ്‌ സംഘമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്. ഇവരുടെയെല്ലാം ഫോട്ടോയും വിലാ സങ്ങളും പത്രദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസിദ്ധ മനുഷ്യാവകാശപ്രവ ർത്തകൻ ശ്രീ ജോസ്പ്രകാശ് കിടങ്ങൻ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.

സ്വന്തമായി തൊഴിൽ ചെയ്തു ഭാര്യയും രണ്ടു മക്കളും അമ്മയും സുഖമില്ലാത്ത സഹോദരിയുമുൾപ്പെടുന്ന ഒരു കുടുംബത്തെ സംരക്ഷിച്ചുപോന്ന ഒരു യുവാവിനെയാണ് ഒരു പറ്റം ഉദ്യോഗസ്ഥർ ദുരൂഹമായ സാഹചര്യ ത്തിൽ ഇല്ലാതാക്കിയിരിക്കുന്നതും ആ കുടുംബത്തെ അനാഥമാക്കിയിരിക്കുന്നതും‌. അതിനുത്തരവാദി യാക്കളായ വനം വകുപ്പുദ്യോഗസ്ഥർക്കെതിരേ കൊലക്കേസ് ചുമത്തി അവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അടക്കം ചെയ്യില്ലെന്ന നിലപാടിലാണ് കുടുംബവും നാട്ടുകാരും.

ഇതുപോലുള്ള കസ്റ്റഡി മരണങ്ങളിലും പോലീസ് അതിക്രമങ്ങളിലും ഇരയാകപ്പെടുന്നവരുടെ ബന്ധു ക്കൾക്ക് നമ്മുടെ സർക്കാർ ഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതുക കുറ്റാരോപിതരായ ഉദ്യോഗ സ്ഥരിൽ നിന്നീടാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ഇത്തരത്തിലുള്ള ദുരൂഹ കസ്റ്റഡി മരണങ്ങളും പോലീസ് മർദ്ദനങ്ങളും ഒരു പരിധിവരെ തടയാനും കഴിയും.കാരണം ഖജനാവിലെ പണം ജനങ്ങൾ നൽകുന്ന നികുതിയാണ്.

നിയമവിരുദ്ധ പ്രവർത്തനങ്ങളും തേർവാഴ്ചയും നടത്തി സർക്കാരിനെവരെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കാൻ പാടില്ലാത്തതാണ്.വകുപ്പുതല പോലീസ് അന്വേഷണ ങ്ങൾ നേരായ രീതിയിൽ നടന്നാൽ മാത്രമേ അത് സാദ്ധ്യമാകുകയുള്ളൂ.

Advertisment