ഇൻഡോനേഷ്യയിലെ സുമാത്രയിലുള്ള ആക്കേഹ് പ്രവിശ്യയിൽ ശക്തമായ ശരിയത്ത് നിയമം കൊണ്ടു വരാനും പരസ്ത്രീകളുമായി അവിഹിതബന്ധം നടത്തുന്ന പുരുഷന്മാർക്കും ഒപ്പം സ്ത്രീകൾക്കും പരസ്യമായ ചാട്ടവാറടി നടപ്പാക്കാനും ശക്തിയുക്തം വാദിക്കുകയും നിയമം നടപ്പാക്കാൻ മുൻകൈയെടുക്കുകയും ചെയ്ത Aceh Ulema Council (MPU) അംഗവും മതപുരോഹിതനുമായ മുഖാലിസ് ബിൻ മുഹമ്മദ് എന്ന വ്യക്തിയെ വിവാഹിതയായ ഒരന്യ സ്‌ത്രീയ്‌ക്കൊപ്പം കടൽക്കരയിലെ ഒരൊഴിഞ്ഞസ്ഥലത്ത് കാറിനുള്ളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കവേ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
/sathyam/media/post_attachments/TiL9YgjlH9sOXN2fXQaV.jpg)
ഇതേത്തുടർന്ന് കൗൺസിലിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ശരിയത്ത് കോടതി വിധിപ്രകാരം പൊതുസ്ഥലത്ത് ആളുകൾ കാൺകെ മുഖാലിസ് ബിൻ മുഹമ്മദിന് 28 ചാട്ടവാറടിയും ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് 23 ചാട്ടവാറടിയും ശിക്ഷ വിധിക്കുകയുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച അതായത് ഇന്നലെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
/sathyam/media/post_attachments/Le4L0euig8z9cwls9uPr.jpg)
46 കാരനായ മുഖാലിസ് പ്രഖ്യാതനായ വാഗ്മിയും മതപണ്ഡിതനുമായിരുന്നു.ആക്കേഹ് പ്രവിശ്യയിൽ അദ്ദേഹത്തിന് നല്ല ജനസമ്മിതിയുമുണ്ടായിരുന്നു.
/sathyam/media/post_attachments/WOb84vOtcm2iBli7IcZc.jpg)
2005 മുതൽ ശരിയത്ത് നിയമം ശക്തമായി നിലവിൽവന്ന ഇവിടെ കടുത്ത കുറ്റങ്ങൾക്ക് ചാട്ടവാറടി നൽകുന്നത് പതിവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us