New Update
പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ആരോപണവിധേയരായ ഏഴ് വനപാലകരിൽ ആറു
പേരുടേയും ആദ്യ ഘട്ട മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെട്ടുത്തി.അതേസമയം സംഘത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
Advertisment
/sathyam/media/post_attachments/08P4QrmJvEIJczUrgN2G.jpg)
കേസിൽ വനം വകുപ്പിന്റെ സാക്ഷിയായ അരുണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മത്തായി
നിരീക്ഷണ ക്യാമറ നശിപ്പിക്കുന്നത് കണ്ടെന്നായിരുന്നു അരുൺ വനം വകുപ്പിനോട് പറഞ്ഞത്. എന്നാൽ
ക്രൈബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഇത് സമ്മതിച്ചിട്ടില്ല. വനപാലകരേയും അരുണിനെയും വീണ്ടും ചോദ്യം
ചെയ്യും.
മത്തായിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജനുമായി കേസ് അന്വേഷിക്കുന്ന
ഡിവൈഎസ്പി ഇന്ന് കൂടിക്കാഴ്ച നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us