കൊച്ചി: അധികാരമാണ് പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന പുതു തലമുറക്ക് മുൻപിൽ വേറിട്ടൊരു യുവപ്രതിഭ, രണ്ടര പതിറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തന പാരമ്പര്യം ഉണ്ടെങ്കിലും പാര്‍ലമെൻ്ററി രംഗത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കാത്ത ഈ പൊതു പ്രവർത്തകൻ കൊറോണ മഹാമാരിക്കാലത്ത് കര്‍ഷകരുടെയും പ്രവാസി സമൂഹത്തിൻ്റെയും ആശ്വാസ കേന്ദ്രം ആവുകയാണ്.
കാലത്തിനു അനുസരിച്ച് സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഇദേഹം കഴിഞ്ഞ മെയ് 6 ന് പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും ആയി ഒരു ദിനം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഉപവാസ സമരവും ഓൺലൈൻ ലൈവ് ചർച്ചയും കേരള സമുഹത്തില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ഈ പരിപാടിയിൽ ലൈവിൽ വന്ന യു.കെ യിലെ മഞ്ചസ്റ്റർ ഓ.ഐ.സി.സി വൈസ് പ്രസിഡൻ്റ് ഷൈന് മാത്യു ചൂണ്ടി കാണിച്ച പ്രധാന വിഷയമായിരുന്നു അവിടെയുള്ള പ്രവാസികളായ ചില വിദ്യാർത്ഥികളുടെ ഭക്ഷണത്തിൻ്റെ യാത്രയുടെ പ്രശ്നവും അതിന് എൻ.കെ പ്രേമ ചന്ദ്രൻ എം.പി മുഖേന കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി പരിഹാരം കണ്ട കുഴൽ നാടൻ പിന്നെ ശ്രദ്ധയമായ ഇടപെടൽ നടത്തുന്നത്.
പഞ്ചാവിലുള്ള 'മുപ്പത്തോളം വിദ്യാർത്ഥികളുടെ പ്രശ്നത്തിലാണ്. രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസുമായ ബന്ധപ്പെട്ട് മുഴുവൻ പേരെയും സൗജന്യമായി നാടിൽ എത്തിച്ചത് എറെ പ്രശംസ പിടിച്ച് പറ്റിയിരൂന്നു..
കൂടാതെ പോത്തിനിക്കാട് സദേശനിയായ എച്ച്.സി.എൽ കമ്പനിയിലെ എൻജിനിയറും ഗർഭണിയുമായ യുവതി ഉൾപ്പെടെ പത്തോളം മലയാളികളെയും കൊച്ചിയിൽ എത്തിച്ച് യുവാക്കളുടെ അഭിമാനമായി മാറി.
ദുബായിൽ വിസ കലാവധി കഴിഞ്ഞ് അർബുദ രോഗം മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ഇബ്രാഹിം എന്നയാൾക്ക് ആശ്വാസകരമായതും കുഴൽ നാടൻ ആണ്. ഇദ്ദേഹത്തിന് യാത്രാനുമതി ലഭിക്കാത്തത് മൂലം ഹൈകോടതിയെ സമീപിച്ച് അനുമതി നേടിയെടുത്തത് അഡ്വക്കേറ്റ് മാത്യു കുഴൽ നാടൻ്റെ അർപ്പണ മനോഭവതെ ചൂണ്ടി കാണിക്കുന്നു..
അർബുദ രോഗ ബാധിതനായ രോഗിയെയും അദ്ദേഹത്തിൻ്റെ തൊഴിൽ നഷ്ടപ്പെട്ട് കുടുംബത്തെയും ഉൾപ്പെടെ ഇൻക്കാസിൻ്റെ ഫ്ലൈ ഇൻകാസ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നാട്ടിൽ എത്തിച്ചിരുന്നു.ഇപ്പോള്‍ വിണ്ടും മാത്യു കുഴല്‍നാടന്‍ അത്ഭുതം ആവുകായാണ്.
ഇറാഖിലെ ബസറയില്‍ മലയാളികളും തമിഴരും ഉള്‍പെടെയുള്ള ഇന്ത്യകാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയിതിരുന്നു ഇത് ശ്രദ്ധയിൽ പെട്ട ഈ പൊതു പ്രവർത്തക്കൻ ഇറാഖിലുള്ള അവരെ ബന്ധപ്പെടുകയും നാട്ടില്‍ എത്തികുവാന്‍ വേണ്ട നടപടി സ്വികരിച്ച് പ്രവാസ സമൂഹതിന്റെയും പൊതു സമൂഹത്തിന്റെയും കൈയ്യടി നേടിയിരിക്കുകയാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍.
അടിസ്ഥാന സൗകര്യങ്ങൾ തിരെ കുറഞ്ഞ ഇറാഖിലെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ കുഴല്‍ നാടന്‍ ഒരു സഹോദരനെപ്പോലെ ആണ് ഇടപെട്ടത് എന്ന് അനുഭവസ്ഥര്‍ സാക്ഷിപ്പെടുത്തുന്നു.
ഇറാഖിലെ തന്നെ ഒരു പ്രൈവറ്റ് കമ്പനി ഡല്‍ഹിയിലുള്ള തങ്ങളുടെ പൗരന്‍മാരെ തിരികെ കൊണ്ട് പോകുന്നതിനായി ചർട്ടേഡ് ഫ്ലൈറ്റ് അയക്കാൻ തീരുമാനിക്കുകയും ഇറാഖിൽ കുടുങ്ങിയ മലയാളി തമിഴ് സഹോദരങ്ങളെ നാട്ടില്‍ എത്തിക്കുവാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്തതോട് കൂടി മാത്യു കുഴല്‍നാടനും
ശശി തരൂര്‍ എം പി യും കേന്ദ്ര സംസ്ഥാന സാർക്കാർ പ്രതിനിധികളുമായി നിരവധി തവണ ബന്ധപ്പെട്ട് ചാര്‍ട്ടേഡ് ഫ്ലൈറ്റ് കൊച്ചിയില്‍ എത്തിക്കുന്നതിനുള്ള നടപടി സീകരിച്ച് ഇറാഖിലെ ഇന്ത്യക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ്. മലായാളികളും തമിഴരും ഉള്‍പെടെ 160 പേര് ഇന്ന് ഉച്ചക്ക് 12 മണിയോടെ കൂടി ഇറാഖില്‍ നിന്നും യാത്ര തിരിച്ച് 9 മണ്ണിയോടു കൂടി കൊച്ചിയില്‍ എത്തുമ്പോള്‍ നമുക്കഭിമാനിക്കാം മാത്യു കുഴല്‍നാടന്‍ എന്ന പൊതുപ്രവർത്തകനെ ഓര്‍ത്ത്. പുതുതലമുറക്ക് മുന്നില്‍ കോണ്‍ഗ്രീസിന്റെ വേറിട്ട മുഖമായ അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം.