മാട്രിമോണിയല്‍ സൈറ്റുകളില്‍ ഐഎസുകാരന്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; മുംബൈ സ്വദേശി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, January 19, 2020

മുംബൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഐഎസുകാരന്‍ ചമഞ്ഞ് നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. മുംബൈ സ്വദേശി ആദിത്യ മാത്രെയാണ് പിടിയിലായത്. തട്ടിപ്പിനിരയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

സിവില്‍ എഞ്ചിനീയറായ പ്രതി ഏകദേശം 25ഓളം സ്ത്രീകളെ കബളിപ്പിക്കുകയും ഇവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ദിന്ദോഷി പോലീസ് പറഞ്ഞു.

പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് യുവതികളുമായി സൗഹൃദം കൂടുന്നത്. സമ്പന്നനാണെന്ന് കാണിക്കാനായി സമൂഹമാദ്ധ്യമങ്ങളില്‍ ആഡംബര കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.ഓരോ പെണ്‍കുട്ടികളില്‍ നിന്നും അഞ്ച് മുതല്‍ 15 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്ത്.

×