മാവേലിക്കര: തെക്കേക്കരയിൽ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ സംസ്കരിക്കാനായി എടുക്കുവാൻ തുടങ്ങിയ വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽപരേതനായകൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) ൻ്റെ മൃതദേഹമാണ് കുറത്തികാട് പൊലീസ് പിടിച്ചെടുത്തത്.
/sathyam/media/post_attachments/lYMr4Uk6bcH3KVqC9lcm.jpg)
പ്രാഥമിക മൃതദേഹ പരിശോധനയിൽ ചില ചതവ് പാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയർത്തുന്നതായും പോസ്റ്റ് മോർട്ടം നടത്തണമെന്നും പൊലീസ് പറയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചിന്നമ്മ മരണമടഞ്ഞത്.
തുടർന്ന് പഞ്ചായത്ത് അംഗം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം രാത്രി ഒൻപത് മണിയോടെ സംസ്കാരത്തിനായി എടുക്കാൻ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു.
മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്നും പൊലീസ് അറിയിച്ചു. മകനായ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us