ഹൈ​ദ​രാ​ബാ​ദ്: ബു​ധ​നാ​ഴ്ച തെ​ലു​ങ്കാ​ന​യി​ല്‍ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം വീ​ണ്ടും ന​ട​ത്താ​ന്‍ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഭ​ണ്ഡാ​രി-​കോ​ത​ഗു​ണ്ടം ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്.
/sathyam/media/post_attachments/HvPNPlVv7nBEQtgxGT9I.jpg)
ഇ​വ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഏ​റ്റു​മു​ട്ട​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ഫ. ഗ​ദ്ദം ല​ക്ഷ്മ​ണ്‍ ആ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്കി​യെ​ന്നു അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ അ​റി​യി​ച്ച​പ്പോ​ള്‍, അ​ത് വീ​ണ്ടെ​ടു​ത്ത് വാ​റ​ങ്ക​ല്‍ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാവണം പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us