പൊലീസിനെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ബഹുമാനമില്ല….ലൈ​ബ്ര​റി​ക​ളി​ല്‍ മ​ഹാ​ഭാ​ര​ത​വും, രാ​മാ​യ​ണ​വും മാ​ത്രം സൂ​ക്ഷി​ച്ചാ​ല്‍ മ​തി​യാ​കി​ല്ല,പു​സ്ത​ക​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് എ​ങ്ങ​നെ കു​റ്റ​ക​ര​മാ​കു​ന്ന​ത്?. ര​ണ്ടു സിം ​കാ​ര്‍​ഡു​ള്ള ഫോ​ണ്‍ മാ​ര​കാ​യു​ധ​മ​ല്ല…യുഎപിഎ അറസ്റ്റിൽ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, November 19, 2019

കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ
അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ.
പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം കോഴിക്കോട്ട് യുഎപിഎ വിരുദ്ധ സെമിനാറിൽ പറഞ്ഞു.

കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് കാനം ആരോപിച്ചു. കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദകൂട്ടുകെട്ട് എന്തെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായഭിന്നതകൾ ഉള്ളവരെ വെടിയുണ്ടകൾ കൊണ്ടല്ല നേരിടേണ്ടതെന്നും കാനം
തുറന്നടിച്ചു. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും. ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. പൊതു സമൂഹം ഇക്കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിക്കണം. എഴുന്നേറ്റു നിൽക്കാൻ കഴിയാത്തവരെയാണ് കൊടുംഭീകരരായി ചിത്രീകരിക്കുന്നത് – കാനം പറഞ്ഞു.

ലൈ​ബ്ര​റി​ക​ളി​ല്‍ മ​ഹാ​ഭാ​ര​ത​വും, രാ​മാ​യ​ണ​വും മാ​ത്രം സൂ​ക്ഷി​ച്ചാ​ല്‍ മ​തി​യാ​കി​ല്ല. പു​സ്ത​ക​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് എ​ങ്ങ​നെ കു​റ്റ​ക​ര​മാ​കു​ന്ന​ത്?. ര​ണ്ടു സിം ​കാ​ര്‍​ഡു​ള്ള ഫോ​ണ്‍ മാ​ര​കാ​യു​ധ​മ​ല്ല. യു​എ​പി​എ ചു​മ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ തെ​ളി​വ് ച​മ​യ്ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ ചെ​റു​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. യു​എ​പി​എ പോ​ലു​ള്ള ക​രി​നി​യ​മ​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും കാ​നം ചൂ​ണ്ടി​ക്കാ​ട്ടി.

യു​എ​പി​എ കേ​സി​ല്‍ ഇ​ട​തു​സ​ര്‍​ക്കാ​രി​ന് ര​ണ്ട​ഭി​പ്രാ​യം പാ​ടി​ല്ല. പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് അ​തേ​പ​ടി വി​ശ്വ​സി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റു​ക​ളെ ബ​ഹു​മാ​ന​മി​ല്ല. ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​വും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ കൂ​ട്ടു​കെ​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. സി​പി​ഐ​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടൊ​ന്നും കി​ട്ടാ​റി​ല്ല. പി.​മോ​ഹ​ന​ന് അ​ങ്ങ​നെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്ന് അ​ദ്ദേ​ഹം പ​റ​യ​ണ​മെ​ന്നും കാ​നം പ​രി​ഹ​സി​ച്ചു.

×