കിം ജോങ് ഉന്നുമായി ഈ ആഴ്ചാവസാനം സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്; ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് കൃത്യസമയത്ത് പറയുമെന്നും അമേരിക്കന്‍ പ്രസിഡന്റ്‌

New Update

publive-image

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഈ ആഴ്ചാവസാനം സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

'ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് കൃത്യസമയത്ത് പറയും', വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചില വിദേശ നേതാക്കളുമായി ഫോണില്‍ സംസാരിക്കാന്‍ ഈ ആഴ്ചാവസാനം ക്യാംപ് ഡേവിഡില്‍ പോകുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം കിം മരണപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്യോങ് യാങിലെ ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് കിം എത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൊറിയന്‍ മാധ്യമം പുറത്തുവിട്ടിരുന്നു.

Advertisment