ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി : ബി.എസ്.പി അധ്യക്ഷ മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റേയും ഭാര്യയുടേയും 400 കോടിയുടെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 400 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
Advertisment
അടുത്തകാലത്താണ് കുമാറിനെ ബി.എസ്.പിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. ബിനാമി സ്വത്ത് കൈമാറ്റങ്ങള്‍ തടയുന്ന 1988ലെ നിയമപ്രകാരമാണ് നടപടി.
മുന്‍പ് കുമാര്‍ നോയിഡ അതോറിറ്റിയില്‍ ക്ലര്‍ക്കായി ജോലിചെയ്തിരുന്നു. പിന്നീട് 2007 ല്‍ മായാവതി അധികാരത്തിലെത്തിയ ശേഷം ആനന്ദ് 49 ഓളം കമ്പനികള്‍ തുടങ്ങിയിരുന്നു. 2014 ആവുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ആസ്തി 1316 കോടി രൂപയായി ഉയര്‍ന്നു.