പട്ടിയെ കൊല്ലുന്നത് തെരുവുനായ പ്രശ്‌നത്തിന് പരിഹാരമല്ല: മന്ത്രി എം.ബി രാജേഷ്

author-image
Charlie
New Update

publive-image

പട്ടിയെ കൊല്ലുന്നത് തെരുവുനായ വിഷയത്തിന് പരിഹാരമല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഷെല്‍ട്ടര്‍ തുടങ്ങുക, വാക്‌സിനേഷന്‍ നല്‍കു തുടങ്ങിയവയാണ് ശരിയായ രീതിയെന്നും പട്ടിയെ കൊല്ലുന്നത് നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

Advertisment

പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടും.

അതൊന്നുമല്ല അതിനുള്ള പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്‌നം പരിഹരിക്കാനും പറ്റില്ല. പ്രശ്‌നത്തിനുള്ള പരിഹാരം ശാസ്ത്രീയമായി തന്നെയേ സാധ്യമാകൂ. അത് ഈ രണ്ട് മാര്‍ഗങ്ങളാണ്. അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment