കോവിഡ് മൂലമോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാലോ വീടുകളില്‍ കഴിയുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കേണ്ട, 'നന്മ ഡോക്ടേഴ്‌സ് ഡെസ്‌ക്' നിങ്ങളുടെ സഹായത്തിനായുണ്ട് ! സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ എംബിടി-നന്മ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഇപ്രകാരം

New Update

publive-image

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം പിടിച്ചു കെട്ടുന്നതിനു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ അടക്കമുള്ള  വിവിധ ഇടപെടലുകൾ  ക്രിയാത്മകമായി നടന്നു വരികയാണ്. രോഗ തീവ്രത ഇല്ലാത്ത കോവിഡ് രോഗികളിൽ പലരും വീടുകളിൽ തന്നെയാണ് നിലവിൽ കഴിയുന്നത്.

Advertisment

ആശുപത്രി സംവിധാനങ്ങൾ കോവിഡ് ചികിത്സക്കാണ് മുൻഗണന നൽകുന്നതെന്നിരിക്കെ  ആരോഗ്യസംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന മറ്റു രോഗികളും നിലവിൽ വീടുകളിൽ തന്നെയാണ് കഴിയുന്നത്.

ഈ സാഹചര്യത്തിൽ സർക്കാറിന്റെ പ്രവർത്തനനങ്ങൾക്കു ശക്തി പകരാനായി MBT-നന്മ ഫൗണ്ടേഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പിന്തുണയോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നന്മ ഡോക്ടർസ് ഡെസ്ക്.

കോവിഡ് രോഗം മൂലമോ മറ്റു ആരോഗ്യ പ്രയാസങ്ങളാലോ വീടുകളിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി ഉറപ്പാക്കുക എന്നതാണ് ഡോക്ടർസ്ഡെസ്കിന്റെ ലക്‌ഷ്യം.

പാലിയേറ്റീവ് കെയർ വിദഗ്ധൻ ഡോ. സുരേഷ് കുമാർ, ഡോ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്.

പോലീസ്  ഐ ജി പി വിജയൻ ഐ പി എസ് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകു വരുന്നു. വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നായി 150 ഓളം ഡോക്ടർമാർ ഈ സംരംഭത്തിന്റെ ഭാഗമാണ്. 8943 27 0000 , 8943 16 0000 എന്നീ നമ്പറുകളിൽ രാവിലെ 9 മണി മുതൽ വൈകുനേരം 6 മണി വരെ ഹെൽപ്‌ഡെസ്‌കിനെ ബന്ധപ്പെടാവുന്നതാണ്.

Advertisment