തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയോട് ജോസഫൈന്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
/sathyam/media/post_attachments/lbBl2F6YqK3otMG45f13.jpg)
നിങ്ങളെ അടിക്കുകയാണ് വേണ്ടത് എന്ന് ജോസഫൈന്‍ പറഞ്ഞുവെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. നിങ്ങള്‍ പറയുന്ന മുഴുവന്‍ കഥയും കേള്‍ക്കാനാകില്ല. വിവരക്കേട് പറയരുതെന്നും ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. ജോസഫൈന്റെ പ്രതികരണം കടുത്ത വേദനയുണ്ടാക്കിയെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞദിവസം ചാനല്‍ പരിപാടിക്ക് ഇടയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ജോസഫൈന്റെ പരാമര്‍ശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ നടപടിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ജോസഫൈനെതിരെ തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ്, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എകെജി സെന്ററിനു മുന്നിലെത്തിയ മഹിളോകോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.