ഹോട്ടലിലെ തര്‍ക്കം പരിഹരിച്ച് തിരികെ പട്രോളിങിന് പോയി; പിന്നാലെ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയയാള്‍ ലോറിയുമായെത്തി പൊലീസുകാര്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു; തമിഴ്‌നാട്ടില്‍ എസ്‌ഐക്ക് ദാരുണാന്ത്യം: കോണ്‍സ്റ്റബിളിന് ഗുരുതര പരിക്ക്‌

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്‌ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. എസ്‌ഐ ബാലുവാണ് (55) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനിലാണ് സംഭവം നടന്നത്.

Advertisment

പ്രദേശത്തെ ഹോട്ടലില്‍ തര്‍ക്കം നടക്കുന്നതറിഞ്ഞാണ് പൊലീസുകാര്‍ ഹോട്ടലിലെത്തുന്നത്. തുടര്‍ന്ന് തര്‍ക്കം പരിഹരിച്ച് ഇരുവരും പട്രോളിങിന് പോകാനായി തിരിച്ചുപോയി. എന്നാല്‍ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയ മുരുകവേല്‍ എന്നയാള്‍ ലോറിയുമായെത്തി പൊലീസുകാര്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

എസ്‌ഐ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment