ജനാധിപത്യത്തിൻ്റെ നാലാം സ്തംഭം ഇന്നെവിടെ ?

New Update

publive-image

Advertisment

മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുന്നതിനും നിയന്ത്രിക്കുന്നതിനും ഇവിടെ ഭരണവർഗ്ഗത്തിനു കഴിയുന്നു. നമ്മുടെ സിസ്റ്റം അങ്ങനെയായി. നിങ്ങൾക്കിതറിയില്ല, ഞാൻ ഇതിനകത്തുള്ള വ്യക്തിയായതുകൊണ്ട് കാര്യങ്ങൾ വ്യക്തമായറിയാം. 2010 മുതൽ ഇത് നടക്കുന്നുണ്ടെന്ന് ( ഭാരതത്തിലെ മുൻനിര മാദ്ധ്യമപ്രവർത്തകനും NDTV യുടെ മാനേജിംഗ് എഡിറ്ററും മാഗ്‌സസെ അവാർഡ് ജേതാവുമായ ശ്രീ രവീഷ് കുമാർ.

TV ന്യൂസ് ചാനലുകൾ 6 മാസത്തേക്ക് കാണാതിരിക്കുക.കുറഞ്ഞത് 2 മാസമെങ്കിലും ഒഴിവാക്കിനോക്കുക. നിങ്ങൾക്കൊന്നും സംഭവിക്കില്ല. മനസ്സിന് ശാന്തികൈവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യം തകരുകയാണ്. TV ചാനലുകൾ ജനങ്ങളിൽനിന്നകന്ന് സർക്കാരുകളുടെ ഭാഗമായി മാറി. ഭരണാധികാരികളോടുള്ള ചോദ്യം അവർ ജനങ്ങളോട് ചോദിക്കുന്നു.അവതാരകർ താരങ്ങളാകുന്നു. വെയിൽ കൊള്ളേണ്ട, പുറത്തിറങ്ങേണ്ട, തുണിപോലും അഴുക്കാകില്ല. എന്തും വിളിച്ചുപറയാം.TRP കൂട്ടാനായി 30 മിനിട്ടുള്ള പ്രോഗ്രാം 3 മിനിറ്റാക്കി ക്ലിപ്പിംഗ് യൂ ട്യൂബിലുൾപ്പെടെ വൈറലാക്കുന്നു. ഡ്രാമയാണിത്.അല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

MEDIAINSTRUCTION
Advertisment