കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍മന്ത്രിയും മുസ്ലിം ലീഗ് എംഎല്‍എയുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിക്കാന്‍ കോടതി നിര്‍ദേശിച്ചു.
/sathyam/media/post_attachments/NZvposA44GpaqXQaAtGs.jpg)
ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുകയാണ്.
ഇബ്രാഹിംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചശേഷമാണ് വിജിലന്‍സ് അറസ്റ്റ് നടപടികളിലേക്കു കടന്നത്.