കൊച്ചി: സംസ്ഥാനത്തെ മാധ്യമ രംഗത്തു വീണ്ടും മീറ്റു വിവാദം . വിവിധ മാധ്യമങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇതു സംബന്ധിച്ച ചില കഥകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
/sathyam/media/post_attachments/ZLKksYUZPkZFQwhH1NVh.jpg)
നേരത്തെ മുഖ്യധാര മാധ്യമങ്ങളിലടക്കം സജീവമായിരുന്ന ഇയാള്‍ കുറച്ചുകാലം അത്ര സജീവമല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞയിടെ അദ്ദേഹം വീണ്ടും സജീവമായതോടെയാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ഇദ്ദേഹത്തിനെതിരെ ചില പെണ്‍കുട്ടികള്‍ പരാതി നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോലീസ് കേസെടുത്താല്‍ ഗുരുതരമായ സ്ഥിതിയാകും ഉണ്ടാകുക. എട്ടു പെണ്‍കുട്ടികളാണ് ആരോപണമുന്നയിച്ചതെന്നാണ് സൂചന.
അതിനിടെ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ വിവാദം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്നു തന്റെ ഫോണ്‍ നമ്പരും ഫോണുമടക്കം ഇദ്ദേഹം മാറ്റിയിരുന്നു.