New Update
കോട്ടയം: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറായി ഡോ. സിന്ധുമോൾ ജേക്കബിനെ (ഉഴവൂർ) തെരഞ്ഞെടുത്തു. സെക്രട്ടറിയായി പാലാ നഗരസഭാ കൗൺസിൽ അംഗം കൂടിയായ റോയി ഫ്രാൻസീസ് തെരഞ്ഞെടുക്കപ്പെട്ടു.
Advertisment
/sathyam/media/post_attachments/DXlmOiCGcjrCeOoq9OSm.jpg)
അഡ്വ. സണ്ണി ഡേവിഡ് ( വൈസ് പ്രസിഡന്റ്), സി. കെ. ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിലെ ഒൻപതംഗ ഭരണ സമിതിയിൽ ഏഴംഗങ്ങളുമായി ചരിത്ര വിജയം നേടിയാണ് ഇടതു പിന്തുണയുള്ള ലൈബ്രറി സാംസ്കാരിക സമിതി ഭരണം പിടിച്ചെടുത്തത്.
1996 ൽ രൂപീകൃതമായ താലൂക്ക് ലൈബ്രറി കൺസിലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുരോഗമന സാംസ്കാരിക മുന്നണി വിജയം നേടുന്നത്.
നിലവിൽ ഉഴവൂർ ഗ്രാമപഞ്ചായത്തംഗമായ ഡോ. സിന്ധുമോൾ നേരത്തേ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഹോമിയോ ഡോക്ടറായി ഉഴവൂരിൽ സേവനമനുഷ്ഠിച്ചു വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us