തമിഴ്നാട്ടിൽ നിന്നും പാസ്സില്ലാതെ തൊഴിലാളി ബൈക്കിൽ പൈകയിൽ എത്തി: അണുവിമുക്തമാക്കിയ ശേഷം കടകൾ നാളെ തുറക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി: കടകൾ തുറക്കരുതെന്ന പ്രചരണം വ്യാജം

New Update

പാലാ: പൈകയിലെ വ്യാപാരി സ്ഥാപനങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറി എം. സുശീൽ അറിയിച്ചു.
നാളെ രാവിലെ 8ന് പഞ്ചായത്ത് അധികാരികൾ പൈക ടൗൺ അണുവിമുക്തമാക്കിയതിനു ശേഷം കടകൾ തുറക്കാമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

Advertisment

publive-image

അതേസമയം തമിഴ് നാട്ടിൽ ചെങ്കൽ ചൂളയിൽ നിന്നും പാസ്സില്ലാതെ ഒരു തൊഴിലാളി ബൈക്കിൽ പൈകയിൽ എത്തിയ സാഹചര്യത്തിൽ ആ വ്യക്തിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട . അദ്ദേഹത്തിന് ഇതേവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സെക്രട്ടറി വ്യക്തമാക്കുന്നു..

നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൈകയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കരുത് എന്ന് താൻ അറിയച്ചതായുള്ള പ്രചരണം ശരിയല്ലെന്നും പഞ്ചായത്ത് സെക്രട്ടറി എം. സുശീൽ അറിയിച്ചു. നാളെ രാവിലെ അണുവിമുക്തമാക്കിയ ശേഷം കടകൾ തുറക്കാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

Advertisment