മീനച്ചിൽ പഞ്ചായത്തിൽ രണ്ട് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

New Update

publive-image

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ രണ്ട് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. പാലാ മുണ്ടുപാലത്ത് നിന്ന് വന്നു താമസിക്കുന്ന പാലായിലെ ഒരു സ്വകാര്യ കടയിൽ ജോലിചെയ്യുന്ന മുപ്പതുകാരിക്കും അമ്മയ്ക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. രോ​ഗം സ്ഥിരീകരിച്ച ശേഷം ഇവരെ പള്ളിക്കത്തോടുള്ള കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി.

Advertisment

ഇവരുടെ വീട്ടിലെ ഗൃഹനാഥൻ ഇപ്പോഴും മുണ്ടുപാലത്തുണ്ട് എന്ന് വിവരം. ഇദ്ദേഹം പൂവത്തോട്  കള്ള് ഷാപ്പിൽ ചെന്നതായി സൂചനയുണ്ട്. ഷാപ്പ് ഉടൻ അടപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ.

ഇവരുടെ രണ്ട് കുട്ടികളെയും വീട്ടിൽ നിന്ന് മാറ്റി. ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല. അതേസമയം കുമ്പാനിയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായും സൂചനയുണ്ട്.

Advertisment