കോട്ടയം : മീനച്ചിലാറ്റില്‍ നടന്ന ദാരുണമായ അപകടത്തിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞത് സാമൂഹിക വിരുദ്ധരുടെ ശല്യം നിയന്ത്രിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍. വിജയപുരം പഞ്ചായത്തിനെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന മൈലപ്പള്ളി തൂക്കുപാലത്തിനു സമീപം അപകടങ്ങൾ തടയാനും സാമൂഹിക വിരുദ്ധരുടെ ശല്യം നിയന്ത്രിക്കാനുമാണു റസിഡന്റ്സ് അസോസിയേഷൻ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചത്.
/sathyam/media/post_attachments/osSYzWTsGdFWb3nKxrTj.jpg)
ഒരുമിച്ചെത്തിയ 8 സുഹൃത്തുക്കളിൽ 3 പേരെ 9 മിനിറ്റു കൊണ്ട് മീനച്ചിലാർ കവർന്നെടുക്കുന്നതു കണ്ട് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതും പരക്കം പായുന്നതുമാണു ക്യാമറയിൽ തെളിഞ്ഞത്.
ക്യാമറ ദൃശ്യങ്ങള്‍ പ്രകാരം മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അപകടം സംഭവിച്ചത് ഇങ്ങനെ
സമയം 1.45.
പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളും സുഹൃത്തുക്കളുമായ കെ.സി അലൻ, അശ്വിൻ കെ. പ്രസാദ്, ഷിബിൻ ജേക്കബ്, അക്ഷയ് ഷാജി, ടി.എസ്. രഞ്ജിത്ത്, ജോയൽ സി. ഉണ്ണി, ശ്രീദേവ് പ്രസന്നൻ എന്നിവർ മൈലപ്പള്ളിക്കടവിലെ തൂക്കുപാലത്തിന്റെ സമീപത്തെ കടവിലേക്ക് എത്തുന്നു
1.46 പിഎം.
കടവിലെ പടികളിൽ ചിലർ ഇരിക്കുന്നു. ഒരാൾ കൽക്കെട്ടിൽ കിടക്കുന്നു. 4 പേർ പടിക്കെട്ടുകൾക്ക് താഴെ വസ്ത്രം മാറുന്നു.
1.48. പിഎം
ചിലർ കടവിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്നു
1.50.പിഎം
ഒരാൾ പടിക്കെട്ടിൽ ഫോൺ നോക്കി കിടക്കുന്നു. താഴെ നിൽക്കുന്ന 6 പേരുടെ തലകൾ മാത്രം കാണാം. ഇവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതു കാണാം.
1.52 പിഎം.
നിൽക്കുന്നവരിൽ ഒരാൾ പടിക്കെട്ട് കയറി ഓടി വരികയും തലയിൽ കൈവച്ച് ഇരിക്കുകയും വീണ്ടും തലങ്ങും വിലങ്ങും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നു.
1.53 പിഎം.
കിടക്കുന്ന ആളും താഴേക്ക് പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുന്നു, 3 പേർ തിരികെ കയറി വന്ന് ഓടുന്നു.
1.54 പിഎം.
പരിസരവാസികളും ഇവിടെ ഉണ്ടായിരുന്ന കുട്ടികളും ഓടി എത്തുന്നു.