മകളുടെ ഡാന്‍സ് കണ്ട് ദിലീപ്, ചിരി നിര്‍ത്താന്‍ പാടുപെട്ട് കാവ്യ

author-image
ഫിലിം ഡസ്ക്
New Update

രണ്ട് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. ചടങ്ങില്‍ നാദിര്‍ഷയുടെ ഉറ്റ സുഹൃത്തും നടനുമായ ദിലീപും കുടുംബവുമായിരുന്നു ഏറ്റവും തിളങ്ങിയത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആയിഷ.

Advertisment

publive-image

വിവാഹത്തിന് മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ മിനാക്ഷിയെ അഭിനന്ദിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

മകളുടെ ഡാന്‍സ് കാണാന്‍ ദിലീപും കാവ്യ മാധവനും വേദിയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ വേദിയിലെ മീനാക്ഷിയുടെ ഡാന്‍സ് ആസ്വദിക്കുന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുകയാണ്.

meenakshi dance6
Advertisment