മീനാക്ഷിക്കും കാവ്യക്കുമൊപ്പം നവവധു ആയിഷ, നാദിര്‍ഷയുടെ മകളെ അനുഗ്രഹിച്ച്‌ ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

ദിലീപിന്റെ ആത്മസുഹൃത്താണ് നാദിര്‍ഷ. മിമിക്രിയിലുള്ള സമയം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു.

Advertisment

publive-image

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് . വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്. . നാളുകള്‍ക്ക് ശേഷമായി വിവാഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.

മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ് ആയിഷ. ഇവരുടെ സുഹൃത്താണ് നമിത പ്രമോദ്. ടിക് ടോക് വീഡിയോയുമായി ഇവര്‍ ഒരുമിച്ച്‌ എത്തിയിരുന്നു. സുഹൃത്ത് വിവാഹിതയാവുന്നതിന്റെ സന്തോഷവും ഇവര്‍ പങ്കുവെച്ചിരുന്നു. കുടുംബസമേതമായാണ് അന്നും ദിലീപ് എത്തിയത്. വിവാഹത്തിനും അതേ പോലെയായിരുന്നു. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

വെളുത്ത മുണ്ടും ഷര്‍ട്ടും അണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. വെളുത്ത കുര്‍ത്തിയിലായിരുന്നു നാദിര്‍ഷ. കുര്‍ത്തിയണിഞ്ഞ് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഇത്തവണയും സല്‍വാറിലായിരുന്നു കാവ്യ മാധവന്‍. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സ്‌നേഹം അറിയിച്ച്‌ എത്തിയിട്ടുണ്ട്.

meenakshi
Advertisment