ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ സൂര്യയ്ക്കും വിജയ്ക്കുമെതിരെ ബിഗ് ബോസ് മീര മിഥുൻ. മുൻപ് രജനികാന്തിനും നടി തൃഷയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗതെത്തിയ മീര ഇപ്പോൾ വിജയ്ക്കും സൂര്യയ്ക്കുമെതിരായാണ് രംഗത്ത് വന്നിരിക്കുന്നത്.
/sathyam/media/post_attachments/Joi6JuVpefI8K86bouyG.jpg)
വിജയ്, രജനികാന്ത് എന്നിവർ തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുൻപ് ആരോപണം ഉന്നയിച്ചിരുന്നത്. മാത്രമല്ല, ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്. തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിക്കുന്നു.
മാത്രമല്ല, അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.
എന്നാൽ, സൂര്യയ്ക്കും വിജയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇരുവരുടെയും ആരാധകർ മീരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അക്രമണത്തിന് പിന്നാലെയാണ് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കുമെന്ന് മീര ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.