എത്ര വലിയ ചുഴലിക്കാറ്റും 8 വരെ തീവ്രതയുള്ള ഭൂകമ്പവും 10000 ടൺ ഭാരമുള്ള വിമാനത്തിന്റെ വീഴ്ചയും താങ്ങാൻ ശക്തിയുള്ള കേബിള്‍പാല൦ – 11 കി.മീറ്ററിലധിക൦ നീളമുള്ള പാലത്തിലൂടെ നിർമ്മിതിയിൽ വീണ്ടും വിസ്മയവുമായി ചൈന

പ്രകാശ് നായര്‍ മേലില
Saturday, July 6, 2019

11 കിലോമീറ്റർ നീളമുള്ള റോഡ് – റെയിൽ കേബിൾ ബ്രിഡ്‌ജിന്റെ പ്രധാന ടവർ നിർമ്മാണം പൂർത്തിയായിരിക്കുന്നു..

Hutong Yangtze River bridge ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിൽ നിർമ്മിച്ചുവരുകയാണ്. നാൻചാംഗ് – സൂജോ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിൾ പാലത്തിന്റെ നീളം 11 കി.മീറ്ററിലധികമാണ്.

രണ്ടു ഡക്കുകളായാണ് പാലം പണിയുന്നത്. മുകളിലെ ഡക്കിൽ 6 വരിപ്പാതയും താഴെ നാല് റെയിൽവേ ലൈനുകളും ആയാണ് പാലം പൂർത്തിയാക്കുക.

ഈ കേബിൾ ബ്രിഡ്ജിന് രണ്ടു ടവറുകളാണുള്ളത്. പാലത്തിന്റെ നീളം കൂടുന്നതനുസരിച്ചാണ് ടവറുകളുടെ ഉയരം നിശ്ചയിച്ചിരിക്കുന്നത്.330 മീറ്ററാണ് ടവറുകളുടെ ഉയരം.

ഓരോ ടവറിന്റെയും നിർമ്മാണത്തിന് 73000 ചതുരശ്രമീറ്റർ കോൺക്രീറ്റും 11000 ടൺ സ്റ്റീലും ഉപയോഗിച്ചിരി ക്കുന്നു. ഈ പാലം എത്ര വലിയ ചുഴലിക്കാറ്റും 8 വരെ തീവ്രതയുള്ള ഭൂകമ്പവും 10000 ടൺ ഭാരമുള്ള വിമാനത്തിന്റെ വീഴ്ചയും താങ്ങാൻ ശക്തിയുള്ളതാണ്.

ഈ വർഷാവസാനം പാലത്തിൽക്കൂടെയുള്ള റോഡുഗതാഗതം സാദ്ധ്യമാകുമെങ്കിലും 2020 മുതൽക്കേ റെയിൽ ഗതാഗത ജോലികൾ ആരംഭിക്കുകയുള്ളു.

×