മെഹുല്‍ ചോക്‌സിയടക്കമുള്ളവരുടെ കിട്ടാക്കടം ഒരു ലക്ഷം കോടിക്കടുത്ത്

author-image
Charlie
New Update

publive-image

മെഹുല്‍ ചോക്‌സിയടക്കമുള്ള വന്‍ തോക്കുകള്‍ ബാങ്കുകള്‍ക്ക് വരുത്തിയ ബാധ്യത 92,570 കോടി രൂപയാണെന്ന് കേന്ദ്രം ലോക്‌സഭയെ അറിയിച്ചു. വായ്പ തിരിച്ചിടക്കാത്ത അമ്പത് പ്രമുഖരുടെ ലിസ്റ്റും മന്ത്രി ലോക്‌സഭയില്‍വച്ചു. മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. എറ ഇന്‍ഫ്രയ്ക്കാണ് രണ്ടാം സ്ഥാനം. (5,879 കോടി) രൂപയാണ് കമ്പനി തിരിച്ചയ്ക്കാനുള്ളത്. തോട്ടുപിന്നില്‍ റീഗോ അഗ്രോ(4803 കോടി)യാണ്.

Advertisment

ആസ്തികളുണ്ടായിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ പ്രമുഖരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. 2022 മാര്‍ച്ച് 31വരെയുള്ള കണക്കാണിത്. കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍(4,596 കോടി), എബിജി ഷിപ്പിയാഡ്(3,708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍(3,311 കോടി), വിന്‍സം ഡയമണ്ട്സ് ആന്‍ഡ് ജുവല്ലറി(2,931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2,893 കോടി), കോസ്റ്റല്‍ പ്രൊജക്ട്സ് (2,311 കോടി), സൂം ഡെവലപ്പേഴ്സ് (2,147 കോടി) എന്നിങ്ങനെയാണ് തിരിച്ചടക്കാനുളള കോടികള്‍

Advertisment