കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്; താൻ ഇരട്ടക്കുഞ്ഞിന് ജന്മം നൽകിയെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടി മേഘ്ന രാജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

താൻ ഇരട്ടക്കുഞ്ഞിന് ജന്മം നൽകിയെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടി മേഘ്ന രാജ്. വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യൂട്യൂബ് വിഡിയോകൾക്കെതിരെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്.

Advertisment

publive-image

കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയുണ്ടാക്കുന്ന അത്തരം വിഡിയോകൾ ശ്രദ്ധിക്കരുതെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങൾ താൻ തന്നെ അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന കുറിച്ചു.

mekhna raj film news
Advertisment