ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്; ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു ! ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാലുടന്‍ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍

New Update

publive-image

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഇരുവരുടെയും 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിച്ചതായാണ് വൈറ്റ് ഹൗസിലെ പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ഡ് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചതെന്നും ട്രംപ് പ്രതികാരം ചെയ്യുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നതായും ന്യൂമാന്‍ പറയുന്നു.

Advertisment