New Update
/sathyam/media/post_attachments/hfiSgsj0LMYYLWkftwmu.jpg)
വാഷിംഗ്ടണ്‍: കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ ഒടുവില്‍ അപലപിച്ച് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. സംഭവത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തുന്നതായി വൈറ്റ് ഹൗസിന്റെ ബ്ലോഗ് പോസ്റ്റില്‍ മെലാനിയ പറഞ്ഞു.
Advertisment
തന്നെകുറിച്ച് അപവാദങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും മെലാനിയ കുറ്റപ്പെടുത്തി. കലാപം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ പ്രഥമ വനിത കൂടിയായ മെലാനിയയുടെ പ്രതികരണം. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ സ്റ്റെഫാനി ഗ്രിഷാം നേരത്തെ രാജി വെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us