മേലുകാവ് മറ്റം ; മേലുകാവിന്റെ മലമടക്കിൽ നിന്നും മാറ്റത്തിന്റെ കാറ്റ് ഉയരുന്നു.രണ്ടു മുന്നണികളെയും പരീക്ഷിച്ചു മടുത്ത മേലുകാവ് സഹകരണ ബാങ്കിലെ വോട്ടർമാർ ആം ആദ്മിയുടെ ചൂലെടുക്കുമോ..?എടുക്കുക തന്നെ ചെയ്യും എന്നാണ് എ എ പി ക്കാരുടെ പൂർണ്ണ വിശ്വാസം. അങ്ങ് ഡൽഹിയിലുള്ളൊരു പാർട്ടി എന്ത് ചെയ്യാനാണ് എന്ന ചോദ്യത്തിനുത്തരം പറയാനൊരുങ്ങുകയാണ് മേലുകാവിലെയും ,പാലായിലെയും ആം ആദ്മി പ്രവർത്തകർ.
20 വർഷങ്ങൾക്ക് മുമ്പ് വി.ഐ. അബ്രാഹം ബാങ്കിന്റെ പ്രസിഡന്റായിരുന്ന ആ കാലത്ത് ബാങ്കിന് കോട്ടയം ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഷെയർ ഉടമകൾക്ക് ലാഭം വീതവും നൽകിയിരുന്നു. കേരളത്തിൽ ആദ്യമായി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ബാങ്ക് ഇലക്ഷൻ നേരിടുന്നു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് മറ്റൊരു കരുവന്നൂർ മൂന്നിലവ് ബാങ്ക് അകാതെ ഇരിക്കാൻ ആംആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ബാങ്ക് ഇലക്ഷൻ മത്സരിക്കുന്നു.
അങ്ങ് ഡൽഹിയിലുള്ള ഈ പാർട്ടി ഡൽഹിക്കു പുറത്ത് അത്ഭുതങ്ങൾ കാണിച്ചു തുടങ്ങിയത് പ്രബുദ്ധ കേരളവും മനസിലാക്കും എന്ന് തന്നെയാണ് ആം ആദ്മി പാർട്ടി നേതാക്കളായ താഷ്കെന്റ് പൈകടയും , ജോജോ ഓലിക്കൽ, വി. ഐ. അബ്രാഹം വട്ടക്കാനായിലിനും . ബിജോ ജോസ്, തോമസ് മൂക്കൻത്തോട്ടം , റോയി ജോർജ് അരയത്തിനാൽ , മാത്യു ക്കുട്ടി താഴെത്തേൽ, ബെന്നി തോമസ്,, Dr. N.J ഐസക്, ജോസഫ് വർക്കി, രാമൻ കുട്ടി, റീന ബിനോയി, ഷാന്റി ടീച്ചർ, ആനി ടീച്ചർ , ദേവേഷ കുമാർ എന്നിവർക്ക് പറയാനുള്ളത്
.പഞ്ചാബിലെ ജനങ്ങൾ അത് മനസിലാക്കിയത് ഡൽഹിയിലെ ജനക്ഷേമ പ്രവർത്തനങ്ങൾ കണ്ടു കൊണ്ട് തന്നെയാണ്.300 യൂണിറ്റ് വരെ വൈദ്യുതി നൽകിയത് വിപ്ലവകരമായ മാറ്റം തന്നെയാണെന്ന് ഇന്ന് ഭാരതം എമ്പാടും മനസിലാക്കി കഴിഞ്ഞു.മുൻ എം എൽ എ മാരുടെ അനധികൃത പെൻഷൻ നിർത്തലാക്കിയതും,മുൻ മന്ത്രിമാരുടെ അനാവശ്യ സുരക്ഷയും ,വീടും നിർത്തലാക്കിയതും വഴി പഞ്ചാബിൽ 2000 കോടി രൂപയാണ് പ്രതിവർഷം ലാഭിക്കുന്നത്.ഇതെല്ലം കണ്ടു വളരുന്നവരാണ് കേരളീയരും .മേലുകാവുകാരും. ഏതായാലും ഇവർ ജയിച്ചാൽ മേലുകാവിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം ആകും എന്ന പ്രതീക്ഷയിലാണ് മേലുകാവ് കാർ