മുൻ ഗവർണ്ണർ എം.എം ജേക്കബ്ബിൻ്റെ 3-ാം ചരമവാർഷിക ദിനമാണ് നാളെ. കാൽ നൂറ്റാണ്ടോളം ജേക്കബ്ബ് സാറിൻ്റെ നിഴലായി നിന്ന കോൺഗ്രസ് നേതാവ് രാമപുരം സി.ടി രാജൻ്റെ ഹൃദയ സ്പർശിയായ ഓർമ്മക്കുറിപ്പിലെ വരികളാണ് ഇവിടെ കുറിച്ച തല വാചകം.....
ഇതാ രാജൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം:
ഓർമ്മകളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വം, ജാതിമത ചിന്തകൾക്ക് അതീതമായി, രാഷ്ട്രീയ വിത്യാസമില്ലാത്ത വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന പച്ച മനുഷ്യൻ 25 വർഷത്തെ ആത്മബന്ധo, രാവും പകലും യാത്രകളിൽ ഒന്നിച്ച്. യാത്ര ചെയ്ത ദൂരമെത്രയെന്നറിയില്ല, പലപ്പോഴും ശകാരിക്കും അത് എന്റെ തെറ്റ് കൊണ്ടല്ല പക്ഷേ ഞാൻ ആഹാരം കൃത്യസമയത്ത് കഴിക്കാത്തതിന് എവിടെ ചെന്നാലും, എത്ര ഉന്നതരോടൊത്താണെങ്കിലു വിളിച്ച് അരികത്തിരുത്തും.....
ഡൽഹിയിൽ അവസാനമായി സോണിയാ ഗാന്ധിയെ കണ്ടപ്പോഴും, രാഹുൽ ഗാന്ധിയെ കണ്ടപ്പോഴും സാറിനടുത്ത് ഒരു കസേര എനിക്ക് തന്നിരുത്തി മറക്കാൻ കഴിയില്ല..
ലാഭ നഷ്ടത്തിനല്ല സാറിനൊപ്പം നിന്നത് .. നഷ്ട ബോധം എനിക്കില്ല .സാറിനെ സ്നേഹിക്കുന്ന നല്ല മനുഷ്യർ , കോൺഗ്രസ്സ് നേതാക്കൾ, ഇതര രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ, സമുദായനേതാക്കൾ ,ഉദ്യോഗസ്ഥ പ്രമുഖർ. ഇവരെല്ലാമായി ഉള്ള ആത്മബന്ധം ഇതാണ് എന്റെ സമ്പാദ്യം. എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ....
സാറിൽ ഒരു പാട് സ്നേഹം കണ്ടതും അത് അനുഭവിച്ചതും,ഒരു പക്ഷേ സാറിന്റെ മക്കളെക്കാൾ കൂടുതൽ ഞാനാവും... അതിൽ തീർച്ചയായും എനിക്ക് അഭിമാനമുണ്ട്...
മരണത്തിന്റെ തലേരാത്രിയിലും ഞാൻ വീട്ടിലേക്ക്പോരു ബോൾ പോവരുതെന്ന് പറഞ്ഞതുപോലെ തോന്നി രാവിലെ ചെല്ലുമ്പോൾ... ഒരിക്കലും മറക്കാൻ പറ്റില്ല...
ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു...
സ്നേഹ സ്മരണകളോടെ സി.ടി രാജൻ