യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം, തിരുവനന്തപുരത്ത് യുവതിയും യുവാവും മരിച്ച നിലയില്‍; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് നിഗമനം

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൊലപാതകത്തിനും ആത്മഹത്യക്കും കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment

ഞായറാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണുകിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരേയും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല.സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

Advertisment