ഹൈദരാബാദ്: മകൾ പിറന്ന സന്തോഷത്തിൽ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ നവീൻ എന്ന യുവാവ് നാട്ടുകാർക്ക് സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്ത് മാതൃകയായി. കൊറോണ പ്രതിസന്ധികൾക്കിടയിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് നിരവധി പേർക്ക് ആശ്വാസമായി നവീന്റെ പച്ചക്കറി കിറ്റ് എത്തിയത്.
/sathyam/media/post_attachments/dipdBCHA2ZGcymIgHeIM.jpg)
ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ച യുവാവ് തന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്. സാധാരണ ആൺകുഞ്ഞുങ്ങൾ പിറക്കുന്നതാണ് പലരും ഇത്തരത്തിൽ ആഘോഷമാക്കാറുള്ളത്. എന്നാൽ, പെൺകുഞ്ഞിനെ പ്രസവിക്കുന്നത് വലിയ ഭാരമായി കണക്കാക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് നവീൻ.
നംഗാനുരു മണ്ഡലത്തിലെ ഖാനാപൂർ എന്ന ഗ്രാമത്തിലാണ് നവീൻ താമസിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ അവസരം ഗ്രാമീണരുമായി പങ്കിടാൻ ഇതിലും മികച്ച മറ്റൊരു മാർഗമില്ലെന്ന് നവീൻ പറയുന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് 40 പേർക്ക് മാത്രമായി വിരുന്ന് നൽകുന്നതിന് പകരം വിവിധയിനം പച്ചക്കറികൾ വാങ്ങി ഗ്രാമത്തിലെ മുന്നൂറോളം കുടുംബങ്ങൾക്കാണ് പച്ചക്കറികൾ വിതരണം ചെയ്തത്. നാലോ അഞ്ചോ ദിവസത്തേക്ക് എല്ലാ ഗ്രാമീണർക്കും ആവശ്യമായ അഞ്ച് തരം പച്ചക്കറികളാണ് നവീൻ വിതരണം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us