പുരുഷ വന്ധ്യത; നിങ്ങൾ ശ്രദ്ധിക്കാത്ത കാരണങ്ങൾ ഇതാകാം

New Update

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികളിൽ കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്.

Advertisment

publive-image

ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവയാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാൻ സഹായിക്കും. പുരുഷന്മാരിൽ വന്ധ്യതയ്ക്ക് പിന്നിലെ ചില കാരണങ്ങൾ അറിയാം...

അമിതവണ്ണം...

അമിതവണ്ണം എപ്പോഴും പ്രതിസന്ധികളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അമിതവണ്ണം ബീജത്തെ നേരിട്ട് ബാധിക്കുകയോ അല്ലെങ്കില്‍ പുരുഷന്റെ പ്രത്യുല്‍പാദനക്ഷമത കുറയ്ക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാവുകയോ ചെയ്യും. ശരീരഭാരം കുറയുന്നത് ശുക്ലത്തിന്റെ അളവ്, ഏകാഗ്രത, ചലനാത്മകത എന്നിവയെയും ബീജത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സമ്മര്‍ദ്ദം...

സമ്മര്‍ദ്ദം ബീജം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ചില ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുകയും ചെയ്യും. മാനസിക പിരിമുറുക്കം ശുക്ല സാന്ദ്രതയെയും ബീജത്തിന്റെ രൂപത്തെയും ചലനത്തെയും ബാധിക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തി.

പുകവലി...

പുരുഷന്മാരിലെ പുകവലി ശീലം വന്ധ്യതയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്ന പുരുഷന്മാരുടെ ബീജ ഡിഎന്‍എയ്ക്ക് പുകവലിക്കാത്തവരെക്കാള്‍ പെട്ടെന്ന് നാശം സംഭവിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
പുകയിലയിൽ ആർഒഎസ് അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ചലനവും പ്രവർത്തനവും കുറയ്ക്കുന്നതിന് കാരണമാകും. പുകവലി പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ മാത്രമല്ല, ഡിഎൻ‌എ കേടുപാടുകൾക്കും കാരണമാകുന്നു.

മദ്യപാനം...

മദ്യം, മിതമായ അളവില്‍ പോലും, പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ആരോഗ്യത്തെ ബാധിക്കും. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുകയും ബീജങ്ങളുടെ ഉത്പാദനം കുറയുകയും ചെയ്യും. അമിതമായി മദ്യപിക്കുന്നത് വൃഷണങ്ങള്‍ ചുരുങ്ങുന്നതിന് ഇടയാക്കും, ഇത് ബലഹീനത അല്ലെങ്കില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

men infertility cause
Advertisment