പ്രമേഹം രോഗം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞു. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
/sathyam/media/post_attachments/LwNQKk2I7vHtwJ12m7lm.jpg)
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ഗുണം ചെയ്യുന്നാണ് പഠനത്തിൽ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട നട്സാണ് ബദാം.
പ്രമേഹരോഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
പ്രമേഹ രോഹഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം.