കണ്ണൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, September 27, 2020

കണ്ണൂര്‍: കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22-കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സിയാദ്, അബൂബക്കര്‍, മുഹമ്മദ് ബാഷ എന്നിവരെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തിയ മുഹമ്മദ് ബാഷയും അബൂബക്കറും യുവതിയെ പീഡിപ്പിച്ചു. നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ് സിയാദ്.

യുവതിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

×