മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക് !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 9, 2020

ത്രീ-പോയിന്റ് സ്റ്റാർ ധരിക്കുന്ന അത്ര പ്രശസ്തമല്ലാത്ത മോഡലുകളിൽ ഒന്നാണ് X-ക്ലാസ് പിക്കപ്പ് ട്രക്ക്. നമ്മിൽ പലരും X-ക്ലാസിനെക്കുറിച്ച് അത്ര കേട്ടുകേഴ്വി ഉള്ളവരുമല്ല. എന്നാൽ ഇവിടെ, കസ്റ്റമൈസ് ചെയ്ത ഒരു മെർസിഡീസ് X-ക്ലാസാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. നിലവിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്യാബിനാണ് ഈ വാഹനത്തിനുള്ളത്.

പോളണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള കസ്റ്റം കാർ വർക്ക്‌ഷോപ്പായ കാർലെക്‌സ് ഡിസൈനിന്റെ ട്രക്ക് വിഭാഗമായ പിക്കപ്പ് ഡിസൈനാണ് വാഹനം പരിഷ്‌ക്കരിച്ചത്.

കറുപ്പ് / തവിട്ട് നിറങ്ങളിലുള്ള മനോഹരമായ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം ആണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗിയർ നോബ്, ഹാൻഡ്‌ബ്രേക്ക് ലിവർ, ഫ്ലോർ കൺസോൾ, ഡോർ പാനലുകൾ എന്നിവയെല്ലാം തവിട്ട് നിറമുള്ള ലെതർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ഡാഷ്‌ബോർഡിന് ധാരാളം മരത്തിൽ നിർമ്മിച്ച ഘടകങ്ങൾ ലഭിക്കുന്നു, സ്റ്റിയറിംഗ് വീൽ ഭാഗീകമായി ലെതറിലും, ഭാഗീകമായി തടിയിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

അത് തികച്ചും മിഴിവുള്ളതായി തോന്നുന്നു. കറുത്ത ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ, കൂടാതെ ബോൾസ്റ്ററുകളിൽ തവിട്ട് നിറമുള്ള ലെതർ ലൈനിംഗ് ഉപയോഗിച്ചിരിക്കുന്നു.

 

×