2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 11, 2020

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 2,948 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നത്.

കൊവിഡ് -19 സാഹചര്യം ആഢംബര കാര്‍ വിപണിയെ ബാധിച്ചുവെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 9,915 യൂണിറ്റുകളും 2019-ന്റെ അവസാനത്തോടെ 10,000 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 57 ശതമാനവും എസ്‌യുവി വിഭാഗത്തിലായിരുന്നു. ഇതില്‍ 22 ശതമാനവും അടുത്തിടെ വിപണിയില്‍ എത്തിയ GLS ആണ് സ്വന്തമാക്കിയത്.

ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ പ്രധാന പങ്കുവഹിക്കുന്നത് C-ക്ലാസ്, E-ക്ലാസ്, GLC മോഡലുകളാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. GLA, A-ക്ലാസ് ലിമാസിന്‍ മോഡലുകളെക്കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതോടെ വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

×