കൊല്ലം: എന്‍കെ പ്രേമചന്ദ്രനെതിരെയും ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്‍കെ പ്രേമചന്ദ്രന്‍ എല്ലാ വൃത്തികേടുകളുടെയും ഉസ്താദാണെന്ന മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് കൊണ്ട് നിര്‍ത്തിയ ആടുതല്ലിയാണ് ഷിജു വര്‍ഗീസെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
/sathyam/media/post_attachments/bMW5LVaUXrBAbwPr3i8y.jpg)
മന്ത്രിയുടെ വാക്കുകള്‍: ”അയാള്‍ എന്റെ ബന്ധുവല്ല, ശത്രുവല്ല, ആരുമല്ല. അയാളെക്കുറിച്ച് ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ ഒരു കമന്റ് പോലും പറഞ്ഞിട്ടില്ല. ഇത് കോണ്‍ഗ്രസ് കൊണ്ടുനിര്‍ത്തിയ ആടുതല്ലിയാണെന്ന് എനിക്കറിയാം. ആ ആടുതല്ലിക്കെതിരെ ഞാന്‍ കമന്റ് പറഞ്ഞിട്ടില്ല. എന്‍കെ പ്രേമചന്ദ്രന്‍ എല്ലാ വൃത്തികേടുകളുടെയും ഉസ്താദാണ്.”
ഷിജു കസ്റ്റഡിയില്‍ എന്ന പ്രചരിച്ച വാര്‍ത്തകളോട് മന്ത്രി പ്രതികരിച്ചത് ഇങ്ങനെ: ”സംഭവദിവസം രാവിലെ പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് കഴിയരികില്‍ നിര്‍ത്തിയിട്ട കാറിന് സമീപത്ത് എന്തോ കത്തുന്നത് കണ്ടത്. വണ്ടി മാറ്റാന്‍ പൊലീസുകാര്‍ ഷിജുവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ കത്തട്ടെ എന്നാണ് ഷിജു നല്‍കിയ മറുപടി. തുടര്‍ന്ന് അയാളെ പൊലീസ് കൂട്ടികൊണ്ടു പോയി. ഇതാണ് എനിക്ക് ലഭിച്ച വിവരം. അതാണ് പറഞ്ഞത്. അത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പൊലീസാണ് പറയുന്നത്. പൊലീസ് കൊണ്ടുപോയി എന്നതാണ് എനിക്ക് കിട്ടിയ വിവരം.
അതാണ് ഞാന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് വിശദീകരണം നല്‍കണം. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. വെളുപ്പിന് എന്തിനാണ് ഷിജു ഇവിടെയെത്തി കത്തിക്കല്‍ നാടകം നടത്തിയത്.
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പൊലീസ് അതിനെ ദുര്‍വ്യാഖ്യാനിച്ചതിനെക്കുറിച്ചും അന്വേഷണം വേണം.”