ലോക ബോക്സിംഗ് ചാന്പ്യന്‍ഷിപ്പില്‍ മേരി കോം ക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡസ്ക്
Tuesday, October 8, 2019

മോസ്കോ: ലോക ബോക്സിംഗ് ചാന്പ്യന്‍ഷിപ്പിന്‍റെ 51 കിലോഗ്രാം വിഭാഗത്തില്‍ ആറ് തവണ ലോക ചാന്പ്യനായ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്‍റെ ജുതാമസ് ജിറ്റ്പോംഗിനെ തോല്‍പ്പിച്ചാണ് മേരി കോം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

ആദ്യ റൗണ്ടില്‍ എതിരാളി മത്സരത്തില്‍ നിന്നും പിന്മാറിയതിനാല്‍ മേരി കോമിന് മത്സരിക്കേണ്ടി വന്നിരുന്നില്ല.

×