പുതിയ കോച്ച് കോമാന് കീഴില്‍ ബാഴ്‌സ സംഘം പരിശീലനം ആരംഭിച്ചു; മെസി പരിശീലനത്തിനായി എത്തിയില്ല

സ്പോര്‍ട്സ് ഡസ്ക്
Tuesday, September 1, 2020

പുതിയ കോച്ച് കോമാന് കീഴില്‍ ബാഴ്‌സ സംഘം പരിശീലനം ആരംഭിച്ചു. എന്നാല്‍ വിലയിരുത്തപ്പെട്ടിരുന്നത് പോലെ മെസി പരിശീലനത്തിനായി എത്തിയില്ല. പരിശീലനം ആരംഭിക്കുന്നതിന് മുന്‍പായി ഞായറാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ നിന്നും മെസി മാറി നിന്നിരുന്നു.

ക്ലബ് വിടാനുള്ള തീരുമാനത്തില്‍ മെസി ഉറച്ച് നില്‍ക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ മെസിയെ ഈ സീസണില്‍ സ്വന്തമാക്കുന്ന ക്ലബ് റിലീസ് ക്ലോസില്‍ പറയുന്ന 700 മില്യണ്‍ യൂറോ നല്‍കണം എന്ന ബാഴ്‌സയുടെ നിലപാടിനെ ലാ ലീഗ കഴിഞ്ഞ ദിവസം പിന്തുണച്ചു.

നെയ്മറേയും, ക്രിസ്റ്റ്യാനോയേയും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലാ ലീഗയ്ക്ക് നഷ്ടമായിരുന്നു. മെസി കൂടി സ്‌പെയിന്‍ വിട്ടാല്‍ ലാലീഗയ്ക്ക് അത് കടുത്ത തിരിച്ചടിയാവും. മെസി ലാ ലീഗ വിട്ടുകഴിഞ്ഞാല്‍ തന്നെ ടെലിവിഷന്‍ സംപ്രേഷണ അവകാശത്തില്‍ ഉള്‍പ്പെടെ ലാ ലീഗയ്ക്ക് വന്‍ തുക ആവശ്യപ്പെടാന്‍ സാധിക്കില്ല.

ബാഴ്‌സ ടീമിലെ 13 പ്രൊഫഷണല്‍ കളിക്കാരും, ബാഴ്‌സയിലെ ബി ടീം അംഗങ്ങളുമാണ് ആദ്യ ദിവസം പരിശീലനത്തിന് ഇറങ്ങിയത്.അന്‍സു ഫറ്റി, സെര്‍ജിയോ ബസ്‌ക്വെറ്റ്‌സ് എന്നിവര്‍ ദേശിയ ടീമിനൊപ്പം ചേരാനായി പോയിരിക്കുകയാണ്.

റാക്കിടിച്ചും പരിശീലനത്തില്‍ പങ്കെടുത്തില്ല. സെവിയയിലേക്ക് തിരികെ പോവുന്നതിനായി മെഡിക്കല്‍സ് പൂര്‍ത്തിയാക്കുതയാണ് റാക്കിടിച്ച്. വരും സീസണില്‍ നിങ്ങള്‍ ടീമിന്റെ പദ്ധതികളില്‍ ഇല്ലെന്ന് റാക്കിടിച്ചിനോട് കോമാന്‍ പറഞ്ഞിരുന്നു.

 

×