സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നെ മു​ട്ടു​കു​ത്തി​ച്ച് അ​ര്‍​ജ​ന്റീ​ന. വി​ല​ക്കി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ല​യ​ണ​ല്‍ മെ​സി നേ​ടി​യ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു അ​ര്‍​ജ​ന്റീ​ന​യു​ടെ ജ​യം. 13-ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ള്‍ പി​റ​ന്ന​ത്.
ഒ​രു പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​തും ഒ​രു പെ​നാ​ല്‍​റ്റി വ​ഴ​ങ്ങി​യ​തു​മാ​ണു ബ്ര​സീ​ലി​ന് തി​രി​ച്ച​ടി​യായ​ത്. ആ​ദ്യ പ​കു​തി​യി​ല്‍ പ​ന്തു കൂ​ടു​ത​ല്‍ സ​മ​യം ബ്ര​സീ​ലാ​ണു കൈ​വ​ശം വ​ച്ച​തെ​ങ്കി​ലും ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യി​ല്ല.
അ​ര്‍​ജ​ന്റീ​ന​യാ​ക​ട്ടെ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ല്‍ ആ​ക്ര​മി​ച്ചു. ഇ​തി​ന്റെ ഫ​ലം ടീ​മി​നു ല​ഭി​ക്കു​ക​യും ചെ​യ്തു. റി​യാ​ദി​ലെ കിം​ഗ് സൗ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​ല്ലാ​തെ​യാ​ണു ബ്ര​സീ​ല്‍ ഇ​റ​ങ്ങി​യ​ത്.