ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നിരിക്കെ കെ ആര്‍ പുരത്ത് അയോഗ്യനാക്കപ്പെട്ട മുന്‍ എം എല്‍ എ ഒരുക്കിയ ദസറ സദ്യയില്‍ പങ്കെടുത്തത് അരലക്ഷത്തോളം ആളുകള്‍.
കെ ആര്‍ പുരത്ത് മൂന്നു തവണ എം എല്‍ എ ആയ ബൈരാതി ബാസവരാജ് എക്സ് എം എല്‍ എ ആണ് വ്യാഴാഴ്ച ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ആളുകള്‍ക്കായി സദ്യ ഒരുക്കിയത്. നാട് മുഴുവന്‍ ഇവിടെയ്ക്ക് ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/qi06ID84TPq5Bk4eRO7T.jpg)
കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോയ 17 എം എല്‍ എമാരില്‍ ഉള്‍പ്പെട്ടയാളാണ് ബാസവരാജ്. സ്വന്തം മണ്ഡലത്തില്‍ ഇപ്പോഴും ശക്തനാണെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ സദ്യയിലുണ്ടായ ജനപങ്കാളിത്തം.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പന്‍മാരിലൊരാളാണ് ബൈരാതി ബാസവരാജ്. കര്‍ണ്ണാടകയിലെ അറിയപ്പെടുന്ന കോടീശ്വരന്‍. എത്ര തവണ എങ്ങോട്ടൊക്കെ കാലുമാറിയാലും അവസാനം നാലുകാലില്‍ നില്‍ക്കാനുള്ള മെയ് വഴക്കമാണ് കുറുവ സമുദായാംഗമായ ബാസവരാജിന്റെ പ്രത്യേകത.
നാട്ടുകാരെ ഒപ്പം നിര്‍ത്തി അടുത്ത പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ബാസവരാജ്. അതിനിടെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹവും ഇദ്ദേഹം പ്രകടിപ്പിച്ചതായി പറയുന്നു. കുമാരസ്വാമി വിശ്വാസവോട്ട് തേടുമ്പോള്‍ നിയമസഭയിലേക്ക് ഏറ്റവും അവസാനമായി ഓടിക്കയറിയത് ബാസവരാജായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us